കണ്ണൂർ : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ സ്ത്രീത്വത്തിന് അപമാനമാണെന്നും, കൊലയാളിയെന്നല്ലാതെ വിശേഷിപ്പിക്കാൻ ആകില്ലന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ ഷിബിന പറഞ്ഞു. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുള്ള രണ്ടാം ദിവസത്തെ പ്രതിഷേധ പരിപാടികളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ഇരിണാവിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി വി രാഹുൽ,വി പി അബ്ദുൽ റഷീദ്, സുധീഷ് വെള്ളച്ചാൽ, അശ്വിൻ സുധാകർ, മിഥുൻ മാറോളി,വിജിത്ത് നീലഞ്ചേരി, സൗമ്യ എൻ,രാഹുൽ പി പി, ഫർഹാൻ മുണ്ടേരി, എം സി അതുൽ, സന്ദീപ് പാണപ്പുഴ, കെ കമൽജിത്ത് തുടങ്ങിയവർ സംസാരിച്ചു. സംഘർഷം മണിക്കൂറുകൾ നീണ്ടുനിന്നു.ദിവ്യയുടെ വീട് കേന്ദ്രീകരിച്ച് നിരവധി സി പി ഐ എം പ്രവർത്തകരും തമ്പടിച്ചിരുന്നു. സമരത്തിനോടുവിൽ പ്രവർത്തകർ സംസ്ഥാന പാത ഉപരോധിച്ചു തുടർന്ന് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ഉൾപ്പടെയുള്ള പതിനൊന്നു പേരെ പോലീസ് അറസ്റ്റ് ചെയ്യ്തു നീക്കി.
ജില്ലാ ഭാരവാഹികളായ
നിധീഷ് ചാലാട്, അക്ഷയ് പറവൂർ, പ്രണവ് തട്ടുമ്മൽ, ശ്രുതി കയനി പ്രിനിൽ മധുക്കോത്ത്, വിജിത്ത് മുല്ലോളി, രാഹുൽ മെക്കിലേരി, നവനീത് നാരായണൻ, അമൽ കുറ്റിയാറ്റൂർ, പ്രിൻസ് പി ജോർജ്, നിധിൻ നടുവനാട്, നികേത് നറാത്ത് എന്നിവർ നേതൃത്വം നൽകി.
PP Disgrace to Divine Feminine: VK Shibina.